ന്യൂഡല്‍ഹി : അമേരിക്ക പോലുള്ള വന്‍ ശക്തികളെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ ഉത്പ്പാദന സൗഹൃദ രാജ്യമെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഇന്ത്യ. യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ പിന്തളളിക്കൊണ്ടാണ് രാജ്യം ഏറ്റവുമധികം ആളുകള്‍ താത്പര്യപ്പെടുന്ന രണ്ടാമത്തെ ഉതപ്പാദന കേന്ദ്രം എന്ന നേട്ടം സ്വന്തമാക്കിയത്. കുഷ്മാന്‍ ആന്റ് വേക്ക്ഫീള്‍ഡിന്റെ 2021 ലെ വേള്‍ഡ് മാനുഫാക്ചറിംഗ് ഡേന്‍ജര്‍ ഇന്‍ഡക്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ നിര്‍മ്മാണ കമ്പനികളിലുണ്ടായ വര്‍ദ്ധനവും വിദേശ കമ്പനികള്‍ ഇന്ത്യയുമായി നടത്തുന്ന കരാറുകളും ഇതിന് തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ചയില്‍ നിന്ന് രാജ്യം സേവന അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. നിര്‍മ്മാണ, ഉത്പ്പാദന രംഗത്ത് നിരവധി വിദേശ കമ്പനികളാണ് സമീപകാലത്ത് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടത്. കൊറോണ പ്രതിസന്ധിയ്ക്കിടയിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് തളര്‍ച്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
Post Your Comments