
യുവാക്കളുടെ ഹരമായി മാറിയ ഹാർലി ഡേവിഡ്സൺ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ വിപണിയിൽ. താരതമ്യ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന എക്സ്350 എന്ന 350 സിസി മോഡൽ ചൈനീസ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ക്യൂജെ മോട്ടോറുമായി കൈകോർത്താണ് ഹാർലി എക്സ്350 പുറത്തിറക്കിയിരിക്കുന്നത്. ഹാർലിയുടെ മറ്റു മോഡലുകളിൽ നിന്നും വളരെ വ്യത്യസ്ഥമായ പുതുപുത്തൻ ഡിസൈനാണ് ഇവയ്ക്ക് നൽകിയിട്ടുള്ളത്.
ജോയ് ഫുൾ ഓറഞ്ച്, ഷൈനിംഗ് സിൽവർ, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന എക്സ്350- യുടെ വില 33,000 യുവാനാണ്. അതായത്, ഏകദേശം 3.93 ലക്ഷം രൂപ. ഹീറോ മോട്ടോർകോർപ്പുമായി സഹകരിച്ച് ഹാർലി ഡേവിഡ്സൺ ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന കുറഞ്ഞ ശേഷിയുള്ള മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നതിനാൽ, എക്സ്350 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനുള്ള സാധ്യത വളരെ കുറവാണ്.
Post Your Comments