![kuwait expats](/wp-content/uploads/2020/08/kuwait-expasts.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ .ബാധിച്ച് ചികിൽസയിലായിരുന്ന 2 പ്രവാസി മലയാളികൾ കൂടി മരിച്ചു എറണാകുളം ഞാറക്കൽ സ്വദേശി റീഷ്കോവ് ദേവസ്യ കുട്ടി ( 43) അജിത് കുമാർ പുഷ്കരൻ ( 53) എന്നിവരാണു മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് മിഷിരിഫ് ഫീൾഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇരുവരും.
കുവൈറ്റ് ഓടോ വൺ കമ്പനിയിലെ ജീവനക്കാരാണു റിഷ്കോവ്. ഭാര്യ സൗമ്യ കുവൈത്തിൽ ആണുള്ളത്. ഏക മകൻ ഗബ്രിയേൽ മാത്യൂസ്. മരണമടഞ്ഞ രണ്ടാമത്തെ മലയാളിയായ അജിത് കുമാറിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ട്രാൻസ്പ്പോർട്ടേഷൻ സ്ഥാപനത്തിൽ ഡ്രൈവറായിരായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ സിവിൽ ഐ.ഡി മേൽ വിലാസ പ്രകാരം മംഗഫിൽ ബ്ലോക്ക് 3, സ്റ്റ്രീറ്റ് 30 ലെ 34 ആം നമ്പർ കെട്ടിടത്തിലാണു താമസിക്കുന്നത്. ഇരുവരുടെയും മൃതദേഹം കോവിഡ് പ്രോടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Post Your Comments