വാഷിംഗ്ടണ്‍ ഡിസി: കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത ഫേസ്ബുക്ക്. ട്രംപ് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ ആണ് കോവിഡ് സംബന്ധമായി തെറ്റിധാരണാജനകമായ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തത്. ട്ടികൾക്ക് കോവിഡിനൈ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന ട്രംപിന്റെ വാക്കുകളാണ് വീഡിയോ നീക്കം ചെയ്യുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നേരത്തെ, ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധത്തിന് ഉത്തമമാണ് എന്ന് പ്രതിപാദിക്കുന്ന വീഡിയോ ട്രംപ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതും വിവാദങ്ങൾക്ക് കാരണമായിരുന്നു.
Post Your Comments