KeralaLatest NewsNews

കനത്ത മഴ ദുരന്തത്തിന് വഴിവെക്കുമോ എന്ന ആശങ്കയിൽ അതീവജാഗ്രതയിൽ സംസ്ഥാനം: വിശദീകരണവുമായി വിദഗ്ദർ

തിരുവനന്തപുരം: മുന്‍വര്‍ഷത്തിന് സമാനമായ രീതിയില്‍ കനത്ത മഴ പ്രളയത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. അതേസമയം നിലവിലെ കാലാവസ്ഥ പ്രവചനങ്ങളും, ലഭിച്ച മഴയും, മുന്‍വര്‍ഷത്തെ സാഹചര്യവും, സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതിയുമടക്കം താരതമ്യപ്പെടുത്തി വിദഗ്ദർ പറയുന്നത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലായെന്നാണ്. 2018 ല്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ ലഭിച്ചത് 18 ശതമാനം കൂടുതല്‍ മഴയാണ്. 2019 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 32 ശതമാനം കുറവ് മഴയും ഈ വര്‍ഷം 23 ശതമാനം കുറവ് മഴയുമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടെന്നാണ് അനുമാനം.

Read also: തെ​ളി​വെ​ടു​പ്പി​നി​ടെ ക​ട​ലി​ല്‍ ചാ​ടി​യ പോ​ക്സോ കേ​സ് പ്ര​തി​യു​ടെ മൃതദേഹം കണ്ടെത്തി

കൂടാതെ മുന്‍വര്‍ഷങ്ങളില്‍ പ്രളയമുണ്ടായ അഞ്ചു ദിവസത്തെ കണക്കുമാത്രം പരിശോധിച്ചാല്‍, 2018 ഓഗസ്റ്റ് 14 മുതല്‍ 18 വരെ കേരളത്തില്‍ ലഭിച്ചത് 431 മി.മീറ്റര്‍ മഴ ആയിരുന്നെങ്കില്‍ 2019 ഓഗസ്റ്റ് ഏഴു മുതല്‍ 11 വരെ ലഭിച്ചത് 477 മി.മീറ്റര്‍ മഴ ആയിരുന്നു. 2018 ന് സമാനമായ സാഹചര്യം ഇത്തവണ ഇല്ല. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദവും, ഇനി രൂപപ്പെട്ടേയ്ക്കാവുന്ന ന്യൂനമര്‍ദവും കൂടുതല്‍ ശക്തമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button