കാസര്‍ഗോഡ്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്സോ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് ഏറെ നാളത്തെ തെരച്ചിലുകൾക്കൊടുവിൽ കര്‍ണാടകയിലെ കോട്ടയില്‍ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്. ജൂലൈ 22ന് കാസര്‍ഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മഹേഷ് കൈയിലെ വിലങ്ങോടു കൂടി കടലിലേക്ക് ചാടിയത്. ഇയാള്‍ക്ക് വേണ്ടി പോലീസും തീര രക്ഷാ സേനയും തെരച്ചില്‍ നടത്തിവരികയായിരുന്നു.
വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മഹേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ തീരത്ത് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് മൊഴി നല്കി. തുടര്‍ന്ന് തൊണ്ടിമുതലിന് വേണ്ടി പ്രതികളെ കടല്‍ തീരത്ത് എത്തിച്ചു . ഇതിനിടെ പോലീസിനെ തള്ളിമാറ്റി മഹേഷ് കടലിലേക്ക് എടുത്തുചാടുകയായിരുന്നു.
Post Your Comments