മുംബൈ • കോവിഡ് 19 ചികിത്സയ്ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഫ്ലൂഗാർഡ് (ഫാവിപിരാവിർ 200 മില്ലിഗ്രാം) എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക ഒന്നിന് 35 രൂപയ്ക്കാണ് വിപണിയില്‍ എത്തിക്കുന്നത്. നേരിയത് മുതല്‍ മിതമായ കോവിഡ് രോഗബാധയുള്ളവരുടെ ചികിത്സയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുക.
യഥാര്‍ത്ഥത്തില്‍, ഇൻഫ്ലുവൻസ ചികിത്സയ്ക്കായി ജപ്പാനിലെ ഫ്യൂജിഫിലിം ഹോൾഡിംഗ്സ് കോർപ്പറേഷനാണ് എവിഗൻ എന്ന ബ്രാൻഡ് നാമത്തിൽ ഫാവിപിരാവിർ വികസിപ്പിച്ചത്.
നേരിയതും മിതമയതുമായ കോവിഡ് ബാധയുള്ള രോഗികൾക്ക് ചികിത്സിക്കാൻ ഇന്ത്യയിൽ അംഗീകരിച്ച ഒരേയൊരു ഓറൽ ആൻറി വൈറൽ മരുന്നാണ് ഫാവിപിരാവിർ..
ഇന്ത്യയിൽ പ്രതിദിനം 50,000 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ആരോഗ്യപരിപാലന വിദഗ്ധർക്ക് കൂടുതൽ ചികിത്സാ മാർഗങ്ങൾ നൽകേണ്ടത് അടിയന്തിരമായി ആവശ്യമാണെന്ന് സണ്‍ ഫാര്‍മ ഇന്ത്യയുടെ ബിസിനസ് സി.ഇ.ഓ കീർത്തി ഗനോർക്കർ പറഞ്ഞു. കൂടുതൽ രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനും അതുവഴി അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമായി മിതമായ വിലയ്ക്കാണ് ഫ്ലൂഗാർഡ് അവതരിപ്പിക്കുന്നതെന്നും സണ്‍ ഫാര്‍മ പറഞ്ഞു.
രാജ്യത്തുടനീളമുള്ള രോഗികള്‍ക്ക് ഫ്ലൂഗാർഡ് ലഭ്യത ഉറപ്പാക്കാൻ കമ്പനി സർക്കാരുമായും മെഡിക്കൽ സമൂഹവുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് സൺ ഫാർമ പറഞ്ഞു. ഫ്ലൂഗാർഡിന്റെ സ്റ്റോക്ക് ഈ ആഴ്ച മുതൽ വിപണിയിൽ ലഭ്യമാകും.
ലോകത്തിലെ നാലാമത്തെ വലിയ സ്പെഷ്യാലിറ്റി ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനിയും ഇന്ത്യയിലെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമാണ് സൺ ഫാർമ.
ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, സിപ്ല, ഹെറ്റെറോ ലാബ്സ് എന്നിവയാണ് ഫാവിപിരാവിർ വികസിപ്പിക്കുന്ന അല്ലെങ്കിൽ വിൽക്കുന്ന മറ്റ് ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ.
Post Your Comments