Latest NewsNewsBusiness

എൽഐസി: സൺ ഫാർമേഴ്സ്യൂട്ടിക്കൽസിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു

റെഗുലേറ്ററി ഫയലിംഗ് പ്രകാരം, 2021 മെയ് 17 മുതൽ 2022 ജൂലൈ 22 വരെയുള്ള കാലയളവിലാണ് ഓഹരി വിറ്റത്

രാജ്യത്തെ ഇൻഷുറൻസ് ഭീമനായ എൽഐസി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, രണ്ടു ശതമാനം ഓഹരികളാണ് വെട്ടിക്കുറച്ചത്. ഈ ഓഹരികൾ ഏകദേശം 3,882 കോടി രൂപയ്ക്ക് എൽഐസി വിറ്റിട്ടുണ്ട്. ഇതോടെ, 16,85,66,486 ൽ നിന്ന് 12,05,24,944 ഇക്വിറ്റി ഷെയറുകളാണ് സൺ ഫാർമസ്യൂട്ടിക്കൽസിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം കുറഞ്ഞത്.

റെഗുലേറ്ററി ഫയലിംഗ് പ്രകാരം, 2021 മെയ് 17 മുതൽ 2022 ജൂലൈ 22 വരെയുള്ള കാലയളവിലാണ് ഓഹരി വിറ്റത്. ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെയാണ് വിൽപ്പന നടന്നിട്ടുള്ളത്. ശരാശരി 808.02 രൂപ നിരക്കിലാണ് ഓരോ ഓഹരികളും വിറ്റത്. കണക്കുകൾ പ്രകാരം, സൺ ഫാർമയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 7.026 ശതമാനം മാത്രമാണ് ഇൻഷുറൻസ് കമ്പനിയുടെ കൈവശം ഉണ്ടായിരുന്നത്.

Also Read: സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button