ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡെന്നു സ്ഥിരീകരണം. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
I have tested positive for coronavirus. Whilst I am fine, I am being hospitalised as a precaution on the recommendation of doctors. I request those who have come in contact with me recently to be observant and exercise self quarantine.
— B.S.Yediyurappa (@BSYBJP) August 2, 2020
തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളിൽ സന്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ പോകണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ടാമത്തെ മുഖ്യമന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है परन्तु डॉक्टर्स की सलाह पर अस्पताल में भर्ती हो रहा हूँ। मेरा अनुरोध है कि आप में से जो भी लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।
— Amit Shah (@AmitShah) August 2, 2020
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രി ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
Post Your Comments