ബംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വ്യക്തമാക്കിയത്.
‘ഏറെക്കാലമായി ഏകീകൃത സിവിൽ കോഡ് ദേശീയ തലത്തിൽ ബിജെപി പ്രകടനപത്രികയുടെ ഭാഗമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങൾ ഇതിനകം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളും അതിനെക്കുറിച്ച് പഠിക്കുകയും വിവിധ വശങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ അത് നടപ്പാക്കും’ ബസവരാജ് ബൊമ്മൈ പറഞ്ഞു.
വെള്ളിയാഴ്ച ശിവമൊഗയിൽ പാർട്ടി പരിപാടികളിൽ സംസാരിക്കുമ്പോഴും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം സമത്വത്തെ കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്നുണ്ടെന്നും സമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ് അനിവാര്യമാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
Post Your Comments