ന്യൂഡല്‍ഹി : എസ്-400, റഫാല്‍ എന്നിവ ഇന്ത്യ വാങ്ങിയിരിക്കുന്നത് പാക് -ചൈനീസ് ലക്ഷ്യമിട്ട് . ഇന്ത്യന്‍ പ്രതിരോധം അതിശക്തമെന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ബലാക്കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് ബി.എസ് ധനോവ.പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കും മുമ്പേ പാകിസ്ഥാനി എയര്‍സ്പേസില്‍ വെച്ചു തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവയാണ് എസ് -400 വ്യോമപ്രതിരോധ സംവിധാനവും റഫാല്‍ യുദ്ധവിമാനങ്ങളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റഫാലും, എസ് -400 മിസൈല്‍ സംവിധാനവും ഇന്ത്യയ്ക്കൊരു മുതല്‍ക്കൂട്ടാണെന്നും അതു കൊണ്ട് തന്നെ ഇന്ത്യയുമായി യുദ്ധം ആരംഭിക്കാന്‍ എതിരാളികള്‍ രണ്ടു തവണ ആലോചിക്കുമെന്നും ബി.എസ് ധനോവ കൂട്ടിച്ചേര്‍ത്തു.റഡാര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ താറുമാറാക്കാന്‍ കഴിവുള്ള വിമാനങ്ങളില്‍ ഏറ്റവും മുന്‍നിരയിലുള്ള വിമാനം കൂടിയാണ് റഫാല്‍ വിമാനങ്ങള്‍.ദിവസങ്ങള്‍ക്ക് മുന്‍പാണ് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്കെത്തിയത്.
Post Your Comments