തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷയെ സംശയിക്കേണ്ട ആവശ്യമില്ല . അദ്ദേഹം തിരിച്ചുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അറ്റാഷെയുടെ പങ്കിനെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അറ്റാഷെ രാജ്യം വിട്ടത് അദേഹത്തിന്റെ പേരില്‍ കേസില്ലാത്തതിനാലെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎഇ അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞതെന്നു കേന്ദ്രമന്ത്രി ചോദിച്ചു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലല്ലെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. നയതന്ത്ര ബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രമുഖ ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട് അദേദഹം പ്രതികരിച്ചത്
Post Your Comments