Latest NewsIndiaNews

ആരോഗ്യനില തൃപ്തികരം ; സോണിയ ഗാന്ധി ആശുപത്രി വിട്ടു

ദില്ലി: ദില്ലിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരം പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രി വിട്ടു. നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ ചെയര്‍മാന്‍ (ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്) ഡോ. ഡി എസ് റാണ പറഞ്ഞു.

2020 ജൂലൈ 30 ന് വൈകുന്നേരം 7 മണിക്ക് സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് സമയത്ത് ആരോഗ്യനില തൃപ്തികരമായിരുന്നു എന്ന് ആശുപത്രി ആരോഗ്യ ബുള്ളറ്റിന്‍ വ്യക്തമാക്കി. പതിവ് പരിശോധനകള്‍ക്കായാണ് കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button