തിരുവനന്തപുരം: ആശുപത്രിയില്‍ താന്‍ എത്തുമ്പോൾ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്ന് പിതാവ് കെ സി ഉണ്ണി. മോനേ എന്ന് വിളിച്ചപ്പോള്‍ അവന്‍ പ്രതികരിച്ചു. ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചപ്പോൾ ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ ശരിയായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ചുണ്ടനക്കം നന്നായി ശ്രദ്ധിച്ചാല്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജുനായിരുന്നുവെന്ന് ബാലു പറഞ്ഞിരുന്നുവെന്നും അച്ഛൻ പറയുന്നു.
Read also: പ്രധാനമന്ത്രി ഇടപെട്ടു; ചായയുടെ വില നൂറിൽ നിന്നും പതിനഞ്ചായി
ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു. ബാലുവിന്റെ മരണശേഷം സഹായി പ്രകാശ് തമ്പി ഫോണ്‍ കൈവശപ്പെടുത്തി. എടിഎം കാര്‍ഡുകളടക്കം പ്രകാശ് തമ്പിയാണ് കൈവശം വച്ചിരുന്നതെന്നും അച്ഛൻ വെളിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ബാലഭാസ്കറിന്റെ അച്ഛനെ ഏല്‍പ്പിക്കണമെന്ന് അപകടം നടന്ന ദിവസം പ്രകാശ് തമ്പിയോട് മംഗലപുരം എസ്‌ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തമ്പി ഇതിന് തയ്യാറായില്ലെന്നും ബാലഭാസ്കറിന്റെ കുടുംബം പറഞ്ഞു.
Post Your Comments