KeralaLatest NewsNews

പ്രധാനമന്ത്രി ഇടപെട്ടു; ചായയുടെ വില നൂറിൽ നിന്നും പതിനഞ്ചായി

കൊച്ചി: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്ക് അറുതിയായി. വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ ഷാജി കോടൻകണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് ഇനി മുതൽ വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള പലഹാരങ്ങളും നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button