Latest NewsKeralaNews

ബാലഭാസ്ക്കറിന്‍റെ മരണം: സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്

 

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന് വരും. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസില്‍ വിധി പറയുക. ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാൽ, ഇത് തെറ്റാണെന്നാണ് ബാലഭാസ്ക്കറിന്‍റെ ബന്ധുക്കളുടെ ആരോപണം.

 

അപകടത്തിന് പിന്നിൽ സ്വർണ്ണ കടത്തുകാരുടെ അട്ടിമറിയാണ് എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സി.ബി.ഐ സമർപ്പിച്ച രേഖകൾ വിശദമായി പഠിക്കാൻ സമയം എടുക്കുമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.

അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സി.ബി.ഐ നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button