Bikes & ScootersLatest NewsNewsAutomobile

കാത്തിരിപ്പുകൾക്കൊടുവിൽ ബിഎസ്-VI മോജോ 300നെ വിപണിയിൽ എത്തിച്ച് മഹീന്ദ്ര

കാത്തിരിപ്പുകൾക്ക് വിരാമം, ബിഎസ്-VI മോജോ 300നെ വിപണിയിൽ എത്തിച്ച് മഹീന്ദ്ര. പുതിയ ബിഎസ്-VI എൻജിൻ അല്ലാതെ, രൂപകൽപ്പനയിൽ മറ്റു മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഇരട്ട ഹെഡ്ലാമ്പുകള്‍, റേഡിയേറ്റര്‍ ഷ്രോഡ്, എല്‍ഇഡി ടൈലാമ്പുകള്‍, ബോഡി പാനലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പുതിയ മോഡലിലും തുടരുന്നു. ബിഎസ്-VI കംപ്ലയിന്റ് 295 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിൻ 7,500 rpm-ല്‍ 26.29 bhp കരുത്തും 5,500 rpm-ല്‍ 28 Nm torque ഉം ഉത്പാദിപ്പിച്ച് 2020 മഹീന്ദ്ര മോജോയ്ക്ക് നിരത്തിൽ കരുത്തും . ആറ് സ്പീഡ് ഗിയർ ബോക്സ് കുതിപ്പും നൽകുന്നു. MAHINDRA LOGO

മുൻ മോഡലിലെ ടൂറിസ്‌കോപ്പിക് ഫോര്‍ക്ക്, മോണോഷോക്ക് എന്നി സസ്പെന്‍ഷന്‍ തന്നെയാണ് പുതിയ മോജോയ്ക്ക് നൽകിയിരിക്കുന്നത്. ഫ്രണ്ട് യൂണിറ്റിന് 143.5 mm ട്രാവലും പിന്‍ സെറ്റിന് 135 mm ട്രാവലും ക്രമീകരിച്ചിരിക്കുന്നു. ബ്രേക്കിംഗിനായി മുന്നിൽ 320 mm , പിന്നിൽ 240 mm ഡിസ്‌ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. 815 മില്ലീമീറ്ററാണ് ബൈക്കിന്റെ ഉയരം, 2115 mm, 800 mm, 1150 mm എന്നിങ്ങനെയാണ് യഥാക്രമം നീളം, വീതി, ഉയരം എന്നിവ ക്രമീകരിച്ചിരിക്കുന്നത്.

റൂബി റെഡ്, റെഡ് അഗേറ്റ്, ബ്ലാക്ക് പേള്‍, ഗാര്‍നെറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാകുന്ന ബിഎസ്-VI മോജോയ്ക്ക് രണ്ട് ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 5,000 രൂപ ടോക്കണ്‍ നല്‍കി വാഹനം ബുക്ക് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button