Latest NewsKeralaNews

ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘ ചാലക്: ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായമണിയുന്നത് അദ്ദേഹം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കുമെന്നും കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്‌ണൻ. ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘ ചാലകാണെന്ന് ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് കോടിയേരി വിമർശിച്ചത്. ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്- കോൺഗ്രസ് ബന്ധമെന്നും കോടിയേരി ആരോപിച്ചു.

Read also: പ്രവാസികള്‍ക്ക് ആശ്വാസവാർത്ത: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍: അറിഞ്ഞിരിക്കേണ്ട ചില നിർദേശങ്ങൾ

2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണെന്നും ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button