COVID 19KeralaLatest NewsNews

കോവിഡ് : സംസ്ഥാനത്തെ പൊലീസ് കാര്യാലയം അടച്ചിടാന്‍ സാധ്യത

തിരുവനന്തപുരം : കോവിഡ് , സംസ്ഥാനത്തെ പൊലീസ് കാര്യാലയം അടച്ചിടാന്‍ സാധ്യത. പൊലീസ് ആസ്ഥാനത്തും കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ല. അണുവിമുക്തമാക്കാന്‍ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടിക ഉള്‍പ്പെടെ പരിശോധിച്ചു വരുകയാണ്. നേരത്തെ, ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫിസും ഒരാഴ്ച അടച്ചിട്ടിരുന്നു

Read Also : സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് : പുറത്തുവിട്ടത് ഉച്ചവരെ ലഭ്യമായ ഫലം

അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച മൂന്നു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. . കൊട്ടാരക്കര തലച്ചിറ അസ്മ ബീവി, കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്പ് സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button