രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലായിരുന്നപ്പോള്‍ തെളിനീരുമായി ഒഴുകിയ യമുനാ നദി വീണ്ടും മലിനമായി. വിഷപ്പത നിറഞ്ഞ യമുനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഡല്‍ഹിയിലെ വിവിധ നഗരങ്ങളിലെ ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും വഹിച്ച് വിഷപ്പതയുമായി വീണ്ടും മലിനമായി ഒഴുകുകയാണ് യമുനാ നദി.
തഞ്ഞ് പൊങ്ങിക്കിടക്കുന്ന വെളുത്ത പതയാണ് എങ്ങും കാണാനാവുക. വെള്ളത്തില്‍ അമോണിയയുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ലോക്ഡൗണ്‍ ദിനങ്ങളില്‍ പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടല്‍ കുറഞ്ഞതോടെ വന്‍ മാറ്റങ്ങളാണുണ്ടായത്
Post Your Comments