പത്തനംതിട്ട : ക്ഷേത്ര ബലിക്കല്ലില്‍ കയറിയ നിന്ന സംഭവത്തിൽ ക്ഷേത്ര ജീവനക്കാരന് സസ്പെന്ഷന്. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കടകമ്പള്ളിക്ക് മാധവ്ജിയുടെ “ക്ഷേത്ര ചൈതന്യ രഹസ്യം ” അയച്ചുകൊടുക്കുമെന്ന് അഡ്വ. നോബിൾമാത്യു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന് ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലിനോക്കി വരികയാണ്. സംഭവത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടന്നത്.
Post Your Comments