കോട്ടയം : ക്ഷേത്ര വിശ്വാസത്തെ തകർക്കുന്ന ദേവസ്വം മന്ത്രിയുടെ നടപടികളിൽ പ്രതിഷേധിച്ചും അദ്ദേഹത്തിന് സ്വബോധം വരുവാനും,ക്ഷേത്രം എന്താണെന്നു മനസ്സിലാക്കാനും വേണ്ടി ക്ഷേത്ര ചൈതന്യ രഹസ്യം ദേവസ്വം മന്ത്രിക്കു അയച്ചു കൊടുക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ദേവസ്വം ബോർഡിനെതിരെയും സർക്കാരിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ,
നമുക്കറിയാം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയപ്പോൾ എവിടേക്കോ കൈ ചൂണ്ടി അവിടെയാണോ ഭഗവാൻ ശ്രീകൃഷ്ണൻ ഇരിക്കുന്നതെന്നു ചോദിച്ച വിഡ്ഡ്യാസുരനാണ് പിണറായി വിജയൻ . ശബരിമല സന്നിധാനത്തിയപ്പോൾ ഒന്ന് കൈ കൂപ്പി ശ്രീ അയ്യപ്പനെ തൊഴാൻ പോലും കൂട്ടാക്കാത്ത ആ പിണറായി വിജയനാണ് കേരളം ഭരിക്കുന്നത്.ഇത് അവിശ്വാസികളായ കമ്യൂണിസ്റ്റുകാരുടെ സ്വഭാവമാണ്.
ദേശകാല വ്യത്യാസമില്ലാതെ കമ്യൂണിസ്റ്സർക്കാറുകൾ വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടിക്കൊണ്ടാണ് മുന്നോട്ടു പോകുന്നത് .ദേവസ്വം ബോർഡുകൾ ആ വിശ്വാസി വഞ്ചനക്കും ക്ഷേത്ര വിരുദ്ധ പ്രവർത്തികൾക്കും ചൂട്ടുപിടിക്കുകയുമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വടക്കൻ പറവൂർ മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിൽ ചവിട്ടി നിൽക്കുന്ന ഒരു ജീവനക്കാരന്റെ ചിത്രം പുറത്തു വന്നത് .അവിശ്വാസികളായ കമ്മ്യൂണിസ്റ്റ് സർക്കാർ നയിക്കുന്നതും ഭരിക്കുന്നതുമായ ദേവസ്വം ബോർഡുകൾ ഇത്തരത്തിൽ നികൃഷ്ടമായ പ്രവർത്തികൾ ചെയ്യുന്നതും അങ്ങിനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും ആദ്യമല്ല .പറവൂർ മന്നം ക്ഷേത്രത്തിൽ നടന്ന അനാദര സംഭവം ഒറ്റപ്പെട്ടതല്ല ,ഇത് പുറത്ത് വന്നു എന്ന് മാത്രം.
ഹിന്ദു ക്ഷേത്രങ്ങളോടനുബന്ധിച്ചു ഹൈന്ദവ മത പാഠശാലകൾ നടത്താൻ പോലും ദേവസ്വം ബോർഡ് തയ്യാറാവുന്നില്ല .നാട്ടുകാർ ആരെങ്കിലുംഹൈന്ദവ മത പാഠശാലകൾ നടത്താൻ തയ്യാറായി മുന്നോട്ടു വന്നാൽ അവരെ “സംഘി” എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയാണ് കമ്യൂണിസ്റ് സർക്കാർ ചെയ്യുന്നത്.മദ്രസകൾ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയൂം മദ്രസാ അധ്യാപകർക്ക് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാർഖജനാവിലെ പണം വിതരണം നടത്തുകയും ചെയ്യുന്ന കേരളത്തിലാണ് ഈ ഹിന്ദു മതധ്വംസനം നടക്കുന്നത് എന്നോർക്കണം. ഇതിനൊരു അറുതി വരേണ്ട കാലം കഴിഞ്ഞു .ജിഹാദികളെ നിരന്തരം പ്രീണിപ്പിക്കുകയും മറ്റുള്ളവരെ വേട്ടയാടുകയും ചെയ്യുന്ന ഈ നടപടി എന്നേക്കുമായി അവസാനിപ്പിക്കണം. അതിനായി അവിശ്വാസികളായ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കയ്യിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കുവാൻ ബഹുജന മുന്നേറ്റം ഉണ്ടായേ പറ്റൂ .
ദേവസ്വം ബോർഡുകൾ ഭരണകക്ഷിയുടെ അണികളെ പ്രത്യേകിച്ചും കുട്ടി സഖാക്കന്മാരെ തിരുകിക്കയറ്റി പോറ്റാനുള്ള ഒരു സംവിധാനമായി മാറിയിട്ട് കാലം കുറെയായി .അങ്ങിനെ ജോലി നേടുന്ന അവിശ്വാസി സഖാക്കൾ ക്ഷേത്ര വിശ്വാസമില്ലാത്തവരും പൂജാദി കർമ്മങ്ങളെ അധിക്ഷേപിക്കുന്നവരും ആയിരിക്കും. അവർക്കു ക്ഷേത്രത്തിയോ മൂർത്തിയെയോ അതിന്റെ ചൈതന്യത്തെയോ ബഹുമാനിക്കില്ല,ആ അവസ്ഥ മാറിയേ പറ്റൂ .ക്ഷേത്രത്തിനു ചൈതന്യത്തിനു ലോപം സംഭവിക്കുമ്പോൾ നാടു തന്നെ മുടിയും എന്നാണ് ഹൈന്ദവ വിശ്വാസം .
നിലവിലെ ദേവസ്വം ബോർഡ് ജീവനക്കാർ തങ്ങൾ ക്ഷേത്ര വിശ്വാസികളാണെന്നുള്ള സത്യവാങ്മൂലം നല്കണം എന്നും ദേവസ്വം ബോർഡുകളിലെ നിയമനത്തിന് വേദേതിഹാസ പുരാണോപനിഷത്തുകളിലും ക്ഷേത്ര പദ്ധതിയിലും ഉള്ള അറിവ് നിർബന്ധമാക്കാനും നിയമ നിർമ്മാണം കൊണ്ടുവരാൻ പൊതുതാത്‌പര്യ ഹർജിയുടെ സാദ്ധ്യതകൾ പരിശോധിക്കും .അതിനായി സമരപരിപാടികളും പ്രചാരണങ്ങളും ആസൂത്രണം ചെയ്യും .
ക്ഷേത്ര പദ്ധതിയെക്കുറിച്ചും ക്ഷേത്രാരാധനയുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാൻ ഉതകുന്ന അടിസ്ഥാന ഗ്രന്ഥമാണ് ക്ഷേത്ര സംരക്ഷണ സമിതി സ്ഥാപകനും നവോത്ഥാനനായകനുമായ സ്വർഗ്ഗീയ മാധവ്ജി എഴുതിയ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന പുണ്യ ഗ്രന്ഥം. ക്ഷേത്ര വിശ്വാസത്തെ തകർക്കുന്ന ദേവസ്വം മന്ത്രിയുടെ നടപടികളിൽ പ്രതിഷേധിച്ചും അദ്ദേഹത്തിന് സ്വബോധം വരുവാനും,ക്ഷേത്രം എന്താണെന്നു മനസ്സിലാക്കാനും വേണ്ടി ക്ഷേത്ര ചൈതന്യ രഹസ്യം ദേവസ്വം മന്ത്രിക്കു അയച്ചു കൊടുക്കും .അത് ഒന്ന് മറിച്ചു നോക്കുവാനെങ്കിലും കടകംപള്ളി സുരേന്ദ്രനോട് ആവശ്യപ്പെടും .
ദേവസ്വം ബോർഡ് മതപാഠശാലകൾ നടത്താതിരിക്കുകയും ഉള്ളവയെ ഞെക്കിക്കൊല്ലുകയും ചെയ്യുന്ന സാഹചര്യത്തിൽ അനന്തസാഗരമായ ഭാരതീയ പൈതൃകത്തെക്കുറിച്ചു പുതുതലമുറയെ ബോധവാന്മാരാക്കുവാൻ കുടുംബയോഗങ്ങളിൽ തറവാടുകളിൽ അവ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വിശ്വാസികളെ ബോധവാന്മാരാക്കും .
അവിശ്വാസി സർക്കാർ ക്ഷേത്രങ്ങളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ നമുക്ക് കൈകെട്ടി നോക്കി നിൽക്കാനാവില്ല .അങ്ങിനെ ചെയ്താൽ ഇനി വരുന്ന തലമുറ നമ്മോട് പൊറുക്കില്ല .അതിനാൽ ഈ അവിശ്വാസി സർക്കാരിൽ നിന്നുംക്ഷേത്രങ്ങളെ വിമോചിപ്പിക്കാൻ പോരാട്ടം തന്നെ നടത്തണം .അത്തരത്തിലുള്ള ഹൈന്ദവ വിശ്വാസികളുടെ എന്ത് നടപടിക്കും പരിപൂർണ്ണ പിന്തുണയും നേതൃപരമായ പങ്കും വാഗ്ദാനം ചെയ്യുന്നു.
വന്ദേ മാതരം
അഡ്വ നോബിൾ മാത്യു
Post Your Comments