
പാലക്കാട്: ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. സര്‍ക്കാരിന്റെ ചട്ടുകങ്ങള്‍ മാത്രമായി ദേവസ്വം ബോര്‍ഡുകള്‍ അധഃപതിച്ചിരിക്കയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയവരുടെ പ്രസ്താവനകള്‍ പുത്തനച്ചി പുരപ്പുറം തൂക്കും പോലെയാനിന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരന് വേണ്ടി പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് അവരുടെ ജോലിഎന്നും കല്പാത്തി രഥോത്സവത്തിന് എത്തിയ വത്സൻ തില്ലങ്കേരി പ്രതികരിച്ചു.
read also: കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വളഞ്ഞു
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. കേരളത്തില്‍ ഒരു ക്ഷേത്രത്തിന്റെ പരിസരത്തും ആയുധപരിശീലനം നടക്കുന്നില്ല. ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താൻ ദേവസ്വം ബോര്‍ഡ് തയാറാകണം. ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റുന്നതിനുള്ള ആസൂത്രിത നീക്കമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നാമജപം പോലും ക്ഷേത്രങ്ങളില്‍ പാടില്ലെന്ന നിലപാട് എന്തടിസ്ഥാനത്തിലാണ്? ആര്‍എസ്‌എസിനെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളാണിവ.
ക്ഷേത്രങ്ങളില്‍ കാവിക്കൊടി ഉയര്‍ത്താൻ പാടില്ലെന്നു പറയുന്നവര്‍ മറ്റു മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളില്‍ പാറിക്കളിക്കുന്ന കൊടികള്‍ മാറ്റാൻ പറയാനുള്ള ധൈര്യം കാണിക്കുമോ. ബോര്‍ഡുകളുടെ തിട്ടൂരം ക്ഷേത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും’- വത്സൻ തില്ലങ്കേരിപറഞ്ഞു.
Post Your Comments