ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഇനി ശത്രുക്കളെ തുരത്താന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍. പെട്ടെന്നൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ യുദ്ധമെങ്ങനെ അവസാനിക്കണമെന്ന് നിര്‍ണയിക്കുക ഇനി റഫാലുകളായിരിക്കുമെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു. ഇന്ത്യന്‍ റഫാലുകളോട് കിടപിടിക്കാന്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ‘മൈറ്റി ഡ്രാഗണ്‍’ എന്നറിയപ്പെടുന്ന ചെങ്ദു ജെ-20 യുദ്ധവിമാനങ്ങള്‍ക്കാവില്ലെന്ന് ബി.എസ് ധനോവ കൂട്ടിച്ചേര്‍ത്തു.ഫ്രാന്‍സില്‍ നിന്നും ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ ഇന്ത്യയിലെ അംബാല എയര്‍ ബേസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
റഡാര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ താറുമാറാക്കാന്‍ കഴിവുള്ള വിമാനങ്ങളില്‍ ഏറ്റവും മുന്‍നിരയിലുള്ള വിമാനമാണ് റഫാല്‍ വിമാനങ്ങള്‍. മുഖമുദ്രയായ ഹാമ്മര്‍ മിസൈലുകള്‍ മാത്രമല്ല, റഫാലില്‍ മീറ്റിയോര്‍ എയര്‍-എയര്‍ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.റഫാലിലുള്ള വ്യോമ -ഭൗമ ആയുധമായ സ്‌കാല്‍പ്പ് ചൈനീസ് വ്യോമസേനയുടെ മുന്‍നിര വ്യോമ പ്രതിരോധ സംവിധാനങ്ങളെ പോലും തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്.ബ്രിട്ടനില്‍ ‘സ്റ്റോം ഷാഡോ ‘ എന്നറിയപ്പെടുന്ന സ്‌കാല്‍പ്പ് ഫ്രഞ്ച്-ബ്രിട്ടീഷ് നിര്‍മിത മിസൈലാണ്
Post Your Comments