അംബാല : ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായ ചടങ്ങിലാണ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യങ്ങള്‍ ഇന്ത്യ നടത്തുന്ന സമാധാന നീക്കത്തിനൊപ്പം നില്‍ക്കണമെന്നും പരമാധികാരം വെല്ലുവിളിക്കാന്‍ ശ്രമിക്കരുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വെല്ലുവിളികളില്‍ ഒപ്പം നില്‍ക്കുമെന്നും യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണയ്ക്കുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലെ വ്യക്തമാക്കി.
ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ വിമാനങ്ങളാണ് ഹരിയാന അംബാലയിലെ വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ സേനയുടെ ഭാഗമായത്. സര്‍വമത പ്രാര്‍ഥനയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് വ്യോമാഭ്യാസവും വാട്ടര്‍ സല്യൂട്ടും. റഫാല്‍ ഗോള്‍ഡന്‍ ആരോസ് എന്ന 17ാം നമ്പര്‍ സ്‌ക്വാഡ്രന്റെ ഭാഗമായി. നിര്‍ണായകവേളയിലാണു റഫാലെത്തുന്നതെന്നു വ്യോമസേന മേധാവി ആര്‍.കെ.എസ്.ഭദൗരിയ പറഞ്ഞു. വ്യോമസേനാ ചരിത്രത്തിലെ പുതിയ അധ്യയമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments