Latest NewsKeralaIndia

റാഫേൽ വിമാനം : മനോഹർ പരീക്കർ എടുത്ത തീരുമാനത്തെ എകെ ആന്റണിക്ക് ചാർത്തിക്കൊടുക്കാൻ ശ്രമിച്ച ശ്രീകണ്ഠൻ നായരോട് മുൻപ്രതിരോധ സെക്രട്ടറി

എന്നാൽ മുൻ പ്രതിരോധ സെക്രട്ടറി ശ്രീ ജി മോഹൻ കുമാർ ഐഎഎസ് ഉടൻ തന്നെ ശ്രീകണ്ഠൻ നായരെ തിരുത്തി.

തിരുവനന്തപുരം: റാഫേൽ വാങ്ങുന്നതിന്റെ കരുത്തുറ്റ തീരുമാനം എടുത്തത് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയെന്നു പുകഴ്ത്തിയ ശ്രീകണ്ഠൻ നായരെ തിരുത്തി മുൻ പ്രതിരോധ സെക്രട്ടറി. ചാനൽ ചർച്ചയിലാണ് ശ്രീകണ്ഠൻ നായർ മനോഹർ പരീക്കറിന്റെ നേട്ടത്തെ എകെ ആന്റണിക്ക് കൊടുക്കാൻ ശ്രമിച്ചത്.

‘റാഫേൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തു പകരും, റാഫേൽ ഇന്ത്യയിലേക്കെത്തിക്കാൻ കരുത്തുറ്റ തീരുമാനം എടുത്തത് ശ്രീ എകെ ആന്റണിയാണ്, അങ്ങേക്ക് ഇതിൽ ഇപ്പോൾ അഭിമാനം തോന്നുന്നില്ലേ’ എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ ചോദ്യം. എന്നാൽ മുൻ പ്രതിരോധ സെക്രട്ടറി ശ്രീ ജി മോഹൻ കുമാർ ഐഎഎസ് ഉടൻ തന്നെ ശ്രീകണ്ഠൻ നായരെ തിരുത്തി.

അന്നത്തെ പ്രതിരോധ മന്ത്രി ശ്രീ മനോഹർ പരീക്കർ ആയിരുന്നു എന്നും അദ്ദേഹമാണ് ഈ കരുത്തുറ്റ തീരുമാനം എടുത്തതെന്നും മോഹൻ കുമാർ പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോൾ ട്രോളായി പ്രചരിക്കുകയാണ്‌ സോഷ്യൽ മീഡിയയിൽ. ഇതിനിടെ മനോഹർ പരീക്കറിന് പ്രണാമം അർപ്പിച്ചു നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.


shortlink

Related Articles

Post Your Comments

Related Articles


Back to top button