
കൊച്ചി: കാക്കനാട് ആര്‍ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍, ആര്‍ടി ഓഫിസ് അടച്ചിട്ട് ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു.
ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യ ആരോഗ്യ പ്രവര്‍ത്തകയാണെങ്കിലും ഇവര്‍ക്ക് രോഗമില്ലെന്നാണ് വിവരം. അതേസമയം, കലക്ട്രേറ്റിലെ മറ്റു ഓഫിസുകളുടെ തുടര്‍നടപടികളില്‍ തീരുമാനം ആയിട്ടില്ല.
Post Your Comments