കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങള്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും ഛര്‍ദ്ദിയും മൂലം അസുഖ ബാധിതയായിരുന്നു നാല് വയസുകാരി. തുടര്‍ന്ന് കുടുംബം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തില്‍ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
മൂന്നു ദിവസത്തിനു ശേഷം ആരോഗ്യവകുപ്പിന്റെ പരിശോധനാഫലം പുറത്തു വരും. സൂപ്പര്‍ ക്ളോറിനൈസേഷന്‍ നടത്തിയ വെള്ളമാണ് നിലവില്‍ ഫ്ളാറ്റില്‍ ഉപയോഗിക്കുന്നത്.
Post Your Comments