
കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്ന് സംശയം. ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. ഒരാഴ്ചയായി ഝാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തു അറിയുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments