ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റില്‍ നിന്നും ചാടി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍-മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍(15) ആണ് മരിച്ചത്. ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന പെൺകുട്ടി എല്ലാവരും ഉറങ്ങിയതിന് ശേഷം കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചിരുന്നു.
Read also: കൊവിഡ് വ്യാപനം: ലോക്ക് ഡൗണിലും തലസ്ഥാനത്തിന്റെ ആശങ്കയ്ക്ക് ശമനമില്ല
പുലര്‍ച്ചെ 2.35നാണ് കുട്ടി കെട്ടിടത്തില്‍ നിന്നും ചാടിയത്. മൃതദേഹം ഫൊറന്‍സിക് ലാബിലേയ്ക്ക് മാറ്റി. പൊലീസ് വിളിച്ചപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നുണ്ട്. രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. കുട്ടിക്ക് യാതൊരു മാനസിക സമ്മര്‍ദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാന്‍ പോയതെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞതെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
Post Your Comments