COVID 19Latest NewsNews

കൊവിഡ് വ്യാപനം: ലോക്ക് ഡൗണിലും തലസ്ഥാനത്തിന്റെ ആശങ്കയ്ക്ക് ശമനമില്ല

തിരുവനന്തപുരം: ലോക്ക് ഡൗണിലും ആശങ്കയ്ക്ക് ശമനമില്ലാതെ തലസ്ഥാനം. ഇന്നലെ മാത്രം 161 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇതില്‍ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണ്. ക്രട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരാണ് കൂടുതലും. പതിനാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരെ നിരീക്ഷണത്തിലാക്കി. പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും ഡോക്ടര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Read also: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു

ചാലക്കമ്പോളത്തില്‍ നിയന്ത്രണം കര്‍ശനമായി തുടരുമെന്ന് ജില്ല കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്നത് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. നിയന്ത്രണങ്ങളെ സംബന്ധിച്ച്‌ വ്യാപാരികള്‍ക്കും അവ്യക്തയുണ്ട്. രാവിലെ 7 മുതല്‍ ഉചയ്ക്ക് 1വരെയാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്ന സമയം. നിശ്ചിത സമയത്തിന് ശേഷം കമ്ബോളത്തില്‍ ആരും നില്‍ക്കരുതെന്നാണ് അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button