Latest NewsCinemaMollywoodNews

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വൈക്കത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന പി. ബാലചന്ദ്രന്‍ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ ഇടമുറപ്പിച്ചത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു.
2012-ല്‍ പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്‍, തച്ചോളി വര്‍ഗ്ഗീസ് ചേക്കവര്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി. ബാലചന്ദ്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button