CinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍

കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേവുമായ പി.ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് അദ്ദേഹം കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ദിവസം മുമ്ബ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. വിവരം അറിഞ്ഞ് സിനിമാ പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ടി.കെ.രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്പി’യിലായിരുന്നു അവസാനം അഭിനയിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button