നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.
ഔപചാരിതകള്‍ക്കപ്പുറത്തായിരുന്നു ബാലേട്ടന്‍. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍…
അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പില്‍നിന്ന് ഒഴുകിവന്നത്.
നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും..
ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം..
Post Your Comments