ശ്രീരാമനും സീതയും ഇറച്ചിയും പൊറോട്ടയും കഴിക്കുന്നതായി ചിത്രീകരിക്കുന്ന കഥ എഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത തൃശൂർ എംഎൽഎ പി.ബാലചന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. വിവാദമായതോടെ എംഎൽഎ പോസ്റ്റ് മുക്കിയെങ്കിലും ബിജെപി നിയമനടപടിയും ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോൾ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേവലം ഒരു മാപ്പ് കൊണ്ട് തീരുന്ന പ്രശ്നം അല്ല ഇത് . പോസ്റ്റ് ചെയ്ത് 52 മിനിട്ടുകൾക്ക് ശേഷം പിൻവലിച്ചത് കൊണ്ട് അയാൾ ചെയ്ത കുറ്റം കുറ്റം അല്ലാതെ ആവുന്നുമില്ല. ഉള്ളിൽ നുരഞ്ഞു പൊന്തിയ ഹൈന്ദവ വിരുദ്ധത, രാമായണം, രാമൻ എന്നിവയോട് ഉള്ള വെറുപ്പ് ഒക്കെയാണ് അയാളെ ഇത്രമേൽ നിന്ദ്യമായ ഒരു പോസ്റ്റ് പടച്ച് ഉണ്ടാക്കലിലേയ്ക്ക് നയിച്ചത്. സെലക്ടീവ് ആയിട്ടുള്ള അതായത് സനാതനധർമ്മത്തെ മാത്രം ലാക്കാക്കിയിട്ടുള്ള
വ്രണപ്പെടുത്തൽ ഒരു തുടർച്ചയാണ്. ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം എന്ന പുസ്തകത്തിൽ ഇ എം എസിൽ തുടങ്ങിയ ആ തുടക്കം ഏറ്റവും ഒടുവിൽ ബാലചന്ദ്രൻ എന്ന ഇടത് MLA വരെ എത്തി നില്ക്കുന്നുവെന്ന് മാത്രം.
ഒരു പ്രത്യാക്രമണശൈലി സനാതന ധർമത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് ഇവിടെ കുരീപ്പുഴയും രാമനുണ്ണിയും, ശാരദക്കുട്ടിയും ദുർഗാമാലതിയും എന്തിന് ഭരണവർഗ്ഗവും നവോത്ഥാനവും കേരളവർമ്മയിലെ കുട്ടിസഖാക്കളും സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തിൽ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്. ആ സെയിം ചിന്താഗതി തന്നെയാണ് സാംസ്‌കാരിക നഗരത്തിലെ സംസ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ജനപ്രതിനിധിയിൽ നിന്നും ഇപ്പോൾ ഉണ്ടായത്. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കൂടിയാൽ ഒരു സൈബർ പൊങ്കാലയിലോ രണ്ട് ചീമുട്ട എറിയലിലോ തീരുമെന്ന് അവർക്ക് അറിയാം.
മുറിച്ചുമാറ്റപ്പെട്ട വലതുകൈയ്യുമായി , മുറിവുണങ്ങാത്ത മനസ്സുമായി ജോസഫ് മാഷ് ജീവിക്കുന്ന അതേ കേരളീയസമൂഹത്തിലാണ് ഹൈന്ദവബിംബങ്ങളെ കളിയാക്കിയതിന്റെ പേരിൽ വെറും സൈബർ പൊങ്കാലകൾ മാത്രം ഏറ്റുവാങ്ങിയ ഹരീഷും കുരീപ്പുഴയും ഒക്കെ സാംസ്കാരികനായകരായി വിളങ്ങുന്നത്. അത് തന്നെയാണ് ഹൈന്ദവമതത്തിന്റെ പോസിറ്റിവിറ്റിയും മഹത്വവും. കേരളീയ സമൂഹത്തിന്റെ ഫേക്ക് ലിബറൽ-സെക്ക്യൂലർ ഇരട്ടത്താപ്പിനെ നോക്കി ചിരിച്ചുക്കൊണ്ട് തോല്പിക്കുന്നുണ്ട് സനാതന ധർമ്മത്തിന്റെ സഹിഷ്ണുത.
ഹിന്ദുവിന്റെ വിശ്വാസത്തെ , അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്കാരസ്വാതന്ത്രൃത്തിന്റെ പേരിലും പുരോഗമനാശയങ്ങളുടെ പേരിലും നിരന്തരം അപഹസിക്കുന്നു. ശ്രീനാരായണഗുരുവിനെ പ്രതീകാത്മകമായി ടാബ്ലോയിൽ അവതരിപ്പിക്കാൻ ധൈര്യം കാണിക്കുന്നു. ക്ഷേത്രമെന്ന വാക്കിനെ ആഭാസമായി ചിത്രീകരിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ച് സഖാവ് കൃഷ്ണന് അഭിവാദ്യമർപ്പിക്കുന്നു. ശബരിമലയിൽ തുല്യ ലിംഗ നീതി വേണമെന്ന് വാദിച്ച്, വിശ്വാസ സമൂഹത്തിന് തീരാ മുറിവ് നല്കികൊണ്ട് ഇരുട്ടിന്റെ മറപ്പറ്റി പിൻവാതിലിലൂടെ വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ സംരക്ഷണ കവചമൊരുക്കുന്നു.
ആർത്തവ രക്തത്തുള്ളികൾക്കൊപ്പം അയ്യനെ ചിത്രീകരിക്കാൻ നവോത്ഥാനത്തെ കൂട്ടുപ്പിടിക്കുന്നു. എന്ത് കൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനമെന്ന ശരിയായ ചോദ്യവുമായി ഹൈന്ദവർ ഇറങ്ങി തുടങ്ങിയപ്പോൾ, അവർ അതേ രീതിയിൽ പ്രതികരിച്ചു തുടങ്ങുമ്പോൾ അത് മാത്രം ഇവിടെ വലിയ ഇഷ്യുവാകുന്നു .ഇവിടെ ഹിന്ദു വിശ്വാസങ്ങളെ അവമതിക്കാൻ നല്കുന്ന ലൈസൻസ് ആവുന്നു സെക്ക്യൂലറിസം.
അയാൾ പിൻവലിച്ച ഈ പോസ്റ്റ് വിളിച്ചുപറയുന്നുണ്ട് അയാളിലെ ഊളത്തരം. കമ്മികളിൽ നല്ല കമ്മി, അടിമ കമ്മി, തന്ത്രി കമ്മി, മന്ത്രി കമ്മി അങ്ങനെ വേർതിരിവ് ഒന്നുമില്ല. കമ്മി ആണോ, ആണെങ്കിൽ രക്തത്തിൽ ഉണ്ടാവും ഊളത്തരം. എന്തായാലും ഈ പോസ്റ്റിലൂടെ കമ്മികൾക്ക് മാത്രമായി ഒരു ഇതിഹാസം പിറന്നു. അതായത് കുടുംബം എന്നത് ഗുൽമോഹർ ചോട്ടിലെ ചോന്ന ദിനങ്ങൾ എണ്ണിക്കിടക്കുന്ന ഗഞ്ചാ കുട്ടന്മാരുടെയും ചേച്ചി പെണ്ണുങ്ങളുടെയും സെറ്റപ്പ് കീപ്പ് അപ്പ് മാത്രം ആവുമ്പോൾ, അമ്മ എന്നത് കേവലം ആർത്തവ കവാടം പേറുന്ന ശരീരം മാത്രവും അച്ഛൻ എന്നത് അമ്മയ്‌ക്കൊപ്പം കിടക്കുന്ന ശരീരം മാത്രവും ആവുന്ന മൈൻഡ് സെറ്റ് ഉള്ള കമ്മി ഊളകളുടെ പുക പിടിച്ച ചിന്തകളിൽ ഉരുത്തിരിഞ്ഞ ഈ നവ ഗാഥ ഇന്ത്യ മുഴുവനും പറ്റിയാൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടണം.
അറിയണം ലോകം മൊത്തവും ഇവറ്റകളുടെ ഉള്ളിലെ ശ്രീരാമ ഭഗവാനോടുള്ള വെറി!! ശ്രീരാമപ്രതിഷ്ഠ ദിനം ഭരണഘടന പൊക്കിപ്പിടിച്ച് ഇരവാദം മുഴക്കിയ ഓരോ കമ്മി ഊണിസ്റ്റ് രാമവിരുദ്ധനും അറിയണം, കാണണം ഭാണഘടനയിൽ ആലേഖനം ചെയ്യപ്പെട്ട രാമനെ അപമാനിക്കുന്ന ഊളകൾക്ക്, പ്രത്യേകിച്ച് ഒരു ജനപ്രതിനിധിക്ക് അതേ ഭരണഘടന വഴി ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും എന്ന്!! ഇത് ഏവർക്കും ഒരു പാഠം ആയിരിക്കട്ടെ !!! അതായത് വെട്ടാനും കുത്താനും അറക്കാനും പോകാതെ ഭരണഘടന വച്ച്, നിയമത്തിന്റെ വഴിയേ നടന്ന് വാങ്ങി കൊടുക്കാവുന്ന ശിക്ഷ എന്നർത്ഥം!!
Post Your Comments