തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടത്തുകാര്‍ രക്ഷപ്പെടുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്റെ നയം . കള്ളക്കടത്ത് സ്വര്‍ണത്തെ കുറിച്ച് കസ്റ്റംസിനെ അറിയിക്കാറില്ലെന്ന് ഉദ്യോഗസ്ഥന്‍. വിമാനത്താവളങ്ങളിലെത്തുന്ന അനധികൃത സ്വര്‍ണത്തെക്കുറിച്ച് കസ്റ്റംസിനെ അറിയിക്കാതെ സംസ്ഥാന ജി.എസ്.ടി വകുപ്പ് നികുതിയും പിഴയും ചുമത്തി മടങ്ങുന്നതോടെ കള്ളക്കടത്ത് കേസില്‍ കുടുങ്ങാതെ പ്രതികള്‍ രക്ഷപ്പെടുന്നു.
കോഴിക്കോട്ടെ സ്വര്‍ണ മൊത്തവ്യാപാരശാലയില്‍ 25 കിലോയിലധികം വരുന്ന സ്വര്‍ണം വ്യാഴാഴ്ച ചരക്ക് സേവന നികുതി വകുപ്പ് പിടികൂടിയിരുന്നു. നികുതിയും പിഴയുമായി 98 ലക്ഷം രൂപ ഈടാക്കിയെന്നും രേഖകള്‍ പരിശോധിച്ച് വരികയാണെന്നും ജി.എസ്.ടി അധികൃതര്‍ പറയുന്നു.
സ്വര്‍ണകള്ളക്കടത്ത് വിവാദമായിരിക്കേ, പൊടുന്നനെ പിഴയടച്ച് വിട്ടുകൊടുത്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു.
കണ്ടെത്തിയപ്പോള്‍ തന്നെ കസ്റ്റംസിനെ അറിയിച്ചിരുന്നുവെങ്കില്‍ കള്ളക്കടത്തുമായുള്ള ബന്ധം അന്വേഷിക്കാനും പിടിച്ചെടുക്കാനും കസ്റ്രംസിന് കഴിയുമായിരുന്നു.
സ്വര്‍ണം എവിടെ നിന്നു കൊണ്ടുവന്നു എന്നന്വേഷിക്കേണ്ട ബാദ്ധ്യത ജി.എസ്. ടി വകുപ്പിനില്ല. പിഴ ഈടാക്കി വിട്ടുകൊടുത്തതിനാല്‍ സ്വര്‍ണം നിയമവിധേയമാവുകയും ചെയ്തു. ഇനി കസറ്റംസിന് പിടിച്ചെടുക്കാനും കഴിയില്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ഇത്രയധികം സ്വര്‍ണം വന്ന വഴി ആദായ നികുതി വകുപ്പിന് വേണമെങ്കില്‍ അന്വേഷിക്കാം.
Post Your Comments