ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന കണക്കിലും റെക്കോഡ് വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ പരിശോധിച്ചതിൽ 6,988 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതിൽ കേരളത്തിൽനിന്നെത്തിയ നാലു പേരും ഉൾപ്പെടും .
ചികിത്സയിൽ കഴിഞ്ഞിരുന്ന 89 പേർ കൂടി മരിച്ചത്തോടെ മൊത്തം മരണസംഖ്യ 3,409 ആയി ഉയർന്നിരിക്കുകയാണ്. ചെന്നൈയിൽ മാത്രം മരിച്ചത് 1,989 പേരാണ് . സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,06,737. ഇതേവരെ 22,87,334 സാമ്പിളുകൾ പരിശോധിച്ചു.
ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,329 പേർക്ക് രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 93,537 ആയി. ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന് 7,758 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 52,273 ആണ്.
Post Your Comments