KeralaLatest NewsNews

സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷൻ വ്യാപാരികൾ

ഇടുക്കി: സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷൻ വ്യാപാരികൾ. വിഷുവിന്  നൽകിയ കിറ്റിന്‍റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പയർ വർഗ്ഗങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള കിറ്റാണ് നൽകുന്നത്.

Read also: കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോൾ കാർഡ് ഒന്നിന് 20 രൂപ വീതം കമ്മീഷൻ നൽകണമെന്നായിരുന്നു വ്യാപാരികൾ ആവശ്യപ്പെട്ടത്. 5 രൂപ വീതം നൽകാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും ഓണമെത്താറായിട്ടും പണം കിട്ടിയില്ല. ഇത് നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൂടാതെ ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button