മസ്‍കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരിൽ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചത്തോടെ ആകെ മരണസംഖ്യ 371 ആയി ഉയർന്നിരിക്കുയാണ്.
അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ഇന്ന് വർധനവ് ഉണ്ട് . 1054 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോള്‍ 570 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments