COVID 19KeralaLatest NewsNews

കോവിഡിന് ഫലപ്രദമായി ഹോമിയോ മരുന്ന് , എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാതെ ഐഎംഎയും… ഐ.എം.എ കേരളത്തിലെ ചികിത്സാരംഗത്തെ ബ്രാഹ്മണരാണ്… മറ്റെല്ലാ ശാസ്ത്രശാഖകളും സമൂഹത്തില്‍ വന്‍വിപത്ത് സൃഷ്ടിക്കും എന്ന് അഭിപ്രായമുള്ളവര്‍ … പ്രശസ്ത തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇഖ്ബാല്‍ കുറ്റിപുറത്തിന്റെ കുറിപ്പ് വൈറലാകുന്നു

കോവിഡിന് ഫലപ്രദമായി ഹോമിയോ മരുന്ന് , എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാതെ ഐഎംഎയും. ഐ.എം.എ കേരളത്തിലെ ചികിത്സാരംഗത്തെ ബ്രാഹ്മണരാണ്… മറ്റെല്ലാ ശാസ്ത്രശാഖകളും സമൂഹത്തില്‍ വന്‍വിപത്ത് സൃഷ്ടിക്കും എന്ന് അഭിപ്രായമുള്ളവര്‍ . പ്രശസ്ത തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇഖ്ബാല്‍ കുറ്റിപുറത്തിന്റെ കുറിപ്പ് വൈറലാകുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിരോധ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്ത ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ പൊതുജനം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, സ്വകാര്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയോടൊപ്പം ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ കഴിക്കുന്നത് വ്യക്തിഗത പ്രതിരോധശേഷി വര്‍ധിക്കാന്‍ ഉതകുമെന്ന് അവര്‍ പറയുന്നു. ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് മാസത്തിലൊരിക്കല്‍ വീണ്ടും അതേഅളവില്‍ കഴിക്കേണ്ടതാണ്. മറ്റു അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും ഇത് കഴിക്കണമെന്നാണ് നിര്‍ദേശം. കേരളം കോവിഡ് വ്യാപനത്തിന്റെ ആപല്‍ക്കരമായ അവസ്ഥ നേരിടുമ്പോള്‍ അതിനെ മറികടക്കാന്‍ ഒരു പരിധി വരെയെങ്കിലും ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന് കഴിയമോ എന്നത് പ്രസക്തമായ ചോദ്യമാണ്. സര്‍ക്കര്‍ ഈ ചോദ്യം ഗൗരവമായി എടുക്കാന്‍ സാധ്യതയില്ല.

Read Also : വർഷത്തിൽ രണ്ടായിരത്തിലധികം പേർ തങ്ങളുടെ ഹൃദയം റിപ്പയർ ചെയ്യാൻ സമർപ്പിക്കുന്ന ഒരാൾ, ആയിരങ്ങൾക്കിത് ദൈവത്തിന്റെ കൈവിരലുകളുള്ള ഡോക്ടറാണ്

ഐ.എം.എ കേരളത്തിലെ ചികിത്സാരംഗത്തെ ബ്രാഹ്മണരാണ്. മറ്റെല്ലാ ശാസ്ത്രശാഖകളും സമൂഹത്തില്‍ വന്‍വിപത്ത് സൃഷ്ടിക്കും എന്നാണ് അവരുടെ അഭിപ്രായം. അവരെ സംബന്ധിച്ച് ഹോമിയോ ഡോക്ടര്‍മാര്‍ കീഴ്ജാതിക്കാരെ പോലെയാണ്. അവര്‍ ചികിത്സരംഗത്ത് അയിത്തം നേരിടുന്നുണ്ട്. കോവിഡിന് ജനറല്‍ മെഡിസിനിലും മരുന്നില്ലാത്ത അവസ്ഥയാണ്. എന്നാല്‍, ഹോമിയോപ്പതിയില്‍ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുണ്ട്. അതിനെക്കുറിച്ച് പറയേണ്ടത് ഹോമിയോപ്പതിയിലെ ഡോക്ടര്‍മാരാണ്. അവര്‍ മരുന്ന് നല്‍കിയ രോഗികള്‍ക്ക് കോവിഡ് വരുന്നില്ലെങ്കില്‍ പ്രതിരോധ ശക്തിയുണ്ട് എന്നാണ് അര്‍ഥം. അതിനെതിരെയാണ് ഐ.എം.എയുടെ പടനീക്കം. സര്‍ക്കാറും ഐ.എം.എക്ക് മുന്നില്‍ കീഴടങ്ങുകയാണ്. കേരളത്തില്‍ കോവിഡ് വ്യാപനം ഉണ്ടാകുന്നതിനാല്‍ സമൂഹവും സര്‍ക്കാറും ആരോഗ്യവകുപ്പും ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിന്റെ സാധ്യത കൂടി ആലോചിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നേരിട്ട് മരുന്ന് നല്‍കിയാല്‍ ഒരാളിന് ഒരു രൂപയില്‍ താഴെയാണ് ചെലവ് വരിക.

തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇക്ബാല്‍ കുറ്റിപ്പുറം യു.എ.ഇയില്‍ നടത്തിയ ഹോമിയോ ചികിത്സയെക്കുറിച്ച് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: ഇന്ത്യയില്‍ ഒഴിച്ച് ലോകം മുഴുവനുള്ള ഹോമിയോ ഡോക്ടര്‍മാര്‍ അലോപ്പതിയില്‍ ഉന്നത ബിരുദമുള്ളവരാണ്. കോവിഡ് കേസുകള്‍ ധാരാളമുള്ള നഗരമാണ് ദുബായ്. ആശുപത്രികള്‍ക്ക് താങ്ങാവുന്നതിലപ്പുറം കേസുകള്‍ ഉണ്ടായപ്പോള്‍ പലരും ഞങ്ങളെയും വിളിച്ചു. ജൂണ്‍ 28 വരെ 67 കോവിഡ് കേസുകള്‍ ചികിത്സിക്കാന്‍ സാധിച്ചു. നാല് മുതല്‍ 12 ദിവസത്തിനുള്ളില്‍ എല്ലാ കേസുകളും നെഗറ്റീവായി. അതില്‍ ന്യൂമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖമുള്ളവരും ഉണ്ടായിരുന്നു. മൂന്ന് മുതല്‍ 79 വയസ്സ് വരെയുള്ളവരെയാണ് ചികിത്സിച്ചത്. എല്ലാ കേസുകളുടെയും ആധികാരികമായ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.യു.എ.ഇയില്‍ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പല സംഘടനകളും അവരുടെ പ്രവര്‍ത്തകര്‍ക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹിയായ യൂസഫ് സഗീര്‍ മരുന്നിന്റെയും അദ്ദേഹം വഴി ചികിത്സിച്ച് ഭേദമാക്കിയ ഏഴ് രോഗികളുടെയും സാക്ഷ്യംവഴിയാണ് ഈ വിവരം പുറത്തുവന്നത്.

ഡോ. ആസാദ് മൂപ്പന്‍ വളന്റിയര്‍മാരുടെ യോഗത്തില്‍ എല്ലാവരോടും ഇത് കഴിക്കാന്‍ ആഹ്വാനം ചെയ്തത് നല്ലത് സ്വീകരിക്കാനും തുറന്നുപറയാനുമുള്ള മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് വേണമെങ്കില്‍ അംഗീകരിക്കാം. അല്ലെങ്കില്‍ വെറുതെ വിടാം. അറിയാത്ത കാര്യങ്ങളെ പുച്ഛിച്ച് സ്വയം ചെറുതാവുമ്പോള്‍ അനുഭവസാക്ഷ്യങ്ങള്‍ നിങ്ങള്‍ക്കെതിരെയും വിരല്‍ ചൂണ്ടുക” -ഡോക്ടര്‍ ഇഖ്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നിനെതിരെ ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. എന്‍. സുല്‍ഫിയുടെ ആരോപണങ്ങള്‍ക്ക് സംവിധായകന്‍ ഡോ. ബിജു നല്‍കുന്ന മറുപടി ഇങ്ങനെ: ഹോമിയോപ്പതി മരുന്ന് പുതുതായി കണ്ടുപിടിച്ച ഒന്നല്ല. എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാര്‍മക്കോപ്പിയ പ്രകാരം സര്‍ക്കാര്‍ അംഗീകാര പ്രകാരം നിര്‍മിച്ച് വിപണിയില്‍ ഉപയോഗിക്കപ്പെടുന്ന മരുന്നാണത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടര്‍ന്ന് കേരള സര്‍ക്കാറും അനുമതി നല്‍കിയത് അനുസരിച്ചാണ് ഈ മരുന്ന് നല്‍കുന്നത്. ഇതിനുമേലെ ഇനി ഐ.എം.എയുടെ പെയിന്റ് ബള്‍ബ് സര്‍ട്ടിഫിക്കറ്റ് പോലെയുള്ള അനുമതി വാങ്ങണം എന്നാണെങ്കില്‍ അതിന്റെ ആവശ്യം തല്‍ക്കാലം ഇല്ല. പിന്നെ പഠനങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ എഫിക്കസിയെ കുറിച്ച് 1159 ആളുകളില്‍ കേരളത്തില്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പഠനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. ഹോമിയോപ്പതി ഇമ്യൂണിറ്റി മരുന്ന് കഴിച്ച എല്ലാ ആളുകള്‍ക്കും രോഗം ബാധിക്കില്ല എന്ന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.

രോഗ പ്രതിരോധശേഷി വര്‍ധിക്കുമ്പോള്‍ രോഗം പിടിപെടാനുള്ള സാധ്യത കുറയും എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു മരുന്നും 100 ശതമാനം ഫലപ്രദമല്ല എന്നത് എല്ലാവര്‍ക്കും അറിയാം. തീര്‍ച്ചയായും ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചവരിലും ചിലര്‍ക്ക് രോഗം വരാന്‍ ഇടയുണ്ട്. ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചതില്‍ എത്ര ശതമാനം പേര്‍ക്ക് രോഗം ബാധിച്ചുവെന്നത് കണക്കിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കി, അത് ഫലപ്രദമല്ല എന്ന് തെളിയിക്കുകയാണെങ്കില്‍ നമുക്ക് ഈ മരുന്ന് വിതരണം നിര്‍ത്തിവെക്കാമല്ലോ. ഇത്തരം ഒരു മഹാമാരി പടരുന്ന ഘട്ടത്തില്‍ അലോപ്പതി ഉള്‍പ്പെടെ ഒരു വൈദ്യശാസ്ത്രത്തിനും കൃത്യമായ പ്രതിവിധി നല്‍കാനില്ലാതെ നെട്ടോട്ടം ഓടുമ്പോള്‍ എല്ലാ വൈദ്യശാസ്ത്രങ്ങള്‍ക്കും സാധ്യമായ രീതിയില്‍ ഇതിനെതിരെ പോരാടുക എന്നതാണ് കരണീയം. ചൈനയില്‍ അലോപ്പതിക്കൊപ്പം അവരുടെ തദ്ദേശീയ വൈദ്യശാസ്ത്രമായ ചൈനീസ് മെഡിസിനും ഒന്നിച്ചാണ് ഈ രോഗത്തെ നേരിട്ടത്. ക്യൂബയില്‍ അലോപ്പതിക്കൊപ്പം ഹോമിയോപ്പതി കൂടി ചേര്‍ന്നാണ് രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്തത്. അതൊക്കെ മറച്ചുവെച്ച് കൊണ്ട് നിങ്ങളുടെ ഈ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള സമയമല്ലിത്” -ഡോ. ബിജു ഓര്‍മിക്കുന്നു.

കേരളത്തിലെ ഒരു കോടി ജനങ്ങള്‍ക്ക് ഹോമിയോ മരുന്ന് നല്‍കി എന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അവകാശപ്പെടുന്നത്. ഇത് കോവിഡിനുള്ള മരുന്നാണെന്ന് ഹോമിയോ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നില്ല. രോഗം വന്ന് മരുന്ന് വാങ്ങുന്നതിനേക്കാള്‍ നല്ലതാണ് കോവിഡ് വരാതെ സൂക്ഷിക്കുന്നത്. ഒരാള്‍ക്ക് ഒരുതവണ കഴിക്കുന്ന മരുന്നിന് ഒരു രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളൂ. അങ്ങനെയങ്കില്‍ സര്‍ക്കാറിന് ചില പ്രദേശങ്ങളിലെങ്കിലും മാതൃകയായി മരുന്ന വിതരണം ചെയ്ത് ഫലം പരിശോധക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button