എറണാകുളം : കോവിഡ് പരിശോധനയും ചികിത്സയും കൂടുതൽ ഫലപ്രദമാക്കാൻ അടുത്ത ആഴ്ച മുതൽ എറണാകുളത്ത് എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കും. ഡോക്ടർ, നഴ്സ് തുടങ്ങിയവർ ഈ വാഹനത്തിൽ ഉണ്ടായിരിക്കും.
ലോക്ക്ഡൗണിലാകുന്ന ക്ലസ്റ്ററുകളിൽ അത്യാവശ്യക്കാർക്ക് പോലും ചികിത്സ ലഭ്യമാകുന്നില്ലെന്നും രോഗലക്ഷണമുള്ളവർക്കും ടെസ്റ്റ് നടത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നെന്നുമുള്ള പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.അടിയന്തര ചികിത്സ ഉറപ്പാക്കുക, കോവിഡ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് പുതിയ മെഡിക്കൽ ടീമിന്റെ പ്രവർത്തനം തുടങ്ങാൻ തീരുമാനമായത്.
എറണാകുളം പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിച്ച പുതിയ ആർടിപിസിആർ മെഷീന്റെ ടെസ്റ്റ് റൺ അടുത്തയാഴ്ച നടത്തും. ദിവസേന പരമാവധി 200 സാമ്പിളുകൾ പുതിയ മെഷീനിൽ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. ഇതോടെ ജില്ലയിൽ പരിശോധന കൂടുതൽ വേഗത്തിൽ ആക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
Post Your Comments