Latest NewsKeralaNews

രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് കോടിയേരി

തിരുവനന്തപുരം: രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് ആര്‍എസ്എസിന് താല്‍പര്യം. കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് അജന്‍ഡ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കോവിഡ് ജാഗ്രത അട്ടിമറിച്ചു. സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെടാന്‍ പ്രതിപക്ഷ സമരങ്ങള്‍ കാരണമായി. മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Read also: കെ മുരളീധരന്‍ കോവിഡ് പരിശോധന നടത്തി: വീട്ടില്‍ നിരീക്ഷണത്തില്‍

കോണ്‍ഗ്രസും ബിജെപിയും സംഘടിതമായി സര്‍ക്കാരിനെതിരെ നുണപ്രചരണം നടത്തുകയാണ്. ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. പഴ്സനല്‍ സ്റ്റാഫിന്റെ യോഗത്തില്‍ തെറ്റില്ല. മന്ത്രിമാരുടെ സ്റ്റാഫിലെ സിപിഎം അംഗങ്ങളുടെ യോഗമാണ് വിളിച്ചത്. ആറുമാസം കൂടുമ്പോള്‍ ഇത്തരം യോഗങ്ങള്‍ വിളിക്കാറുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button