Latest NewsIndia

അയോധ്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ രാമക്ഷേത്രം, ക്ഷേത്രം രൂപകൽപ്പന ചെയ്തത് 30 വർഷം മുൻപ് ; മൂന്നര വര്‍ഷത്തിനകം പൂര്‍ത്തിയാകും

1988ല്‍ തീരുമാനിച്ച കണക്കില്‍ തന്നെയാണ് ക്ഷേത്ര നിര്‍മ്മാണം. അന്നത്തെ കണക്കനുസരിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള തൂണുകളും മറ്റും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്

അയോധ്യ: രാമക്ഷേത്രത്തിന്‌ 161 അടി ഉയരമുണ്ടാകുമെന്നു ക്ഷേത്ര വാസ്‌തുശില്‍പി. 1988ല്‍ തയാറാക്കിയ രൂപരേഖയില്‍ 141 അടിയായിരുന്നു ഉയരം. നേരത്തെയുള്ള രൂപരേഖയുടെ അടിസ്‌ഥാനത്തില്‍ തയാറാക്കിയ എല്ലാ തൂണുകളും കല്ലുകളും ഉപയോഗിക്കുമെന്നും ക്ഷേത്രം മുഖ്യ വാസ്‌തുശില്‍പി സി. സോംപുരയുടെ മകന്‍ നിഖില്‍ സോംപുര അറിയിച്ചു. 30 വര്‍ഷം മുമ്പാണു ക്ഷേത്രം രൂപകല്‍പന ചെയ്‌തത്‌.

കാലത്തിനനുസരിച്ചുള്ള മാറ്റമാണുണ്ടായത്‌. പഴയ മാതൃകയ്‌ക്കൊപ്പം രണ്ട്‌ മണ്ഡപങ്ങളും ഉള്‍ക്കൊള്ളിച്ചു. മുപ്പത് വര്‍ഷം മുമ്പത്തെ അവസ്ഥയല്ല ഇപ്പോള്‍. കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ട് ഇപ്പോള്‍ അയോധ്യയില്‍. പുതിയ ക്ഷേത്രം വരുമ്പോള്‍ ആളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. അതിനാല്‍ കെട്ടിടത്തില്‍ സ്ഥല സൗകര്യങ്ങള്‍ അനിവാര്യമാണ്. അതിനാലാണ് വലിപ്പം കൂട്ടാന്‍ തീരുമാനിച്ചതെന്നും നിഖില്‍ പറഞ്ഞു.

1988ല്‍ തീരുമാനിച്ച കണക്കില്‍ തന്നെയാണ് ക്ഷേത്ര നിര്‍മ്മാണം. അന്നത്തെ കണക്കനുസരിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള തൂണുകളും മറ്റും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ ഉയരത്തിലും രണ്ട് മണ്ഡപങ്ങള്‍ അധികമായി ചേര്‍ത്തതും മാത്രമാണ് പുതിയ മാറ്റങ്ങള്‍- നിഖില്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നര വര്‍ഷം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം അഞ്ചിനു നടക്കുന്ന ശിലാസ്‌ഥാപന ചടങ്ങിനു ശേഷം നിര്‍മാണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.പ്രധാനചടങ്ങിനു മുമ്പായി വൈദിക അനുഷ്‌ഠാനങ്ങളുണ്ടായിരിക്കും.

എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ വിട്ടയച്ചത് എൻഐഎ നോട്ടീസ് നൽകിയ ശേഷം

ഇത്‌ അടുത്തമാസം മൂന്നിനു തുടങ്ങും. കോവിഡ്‌ മാനദണ്ഡം പാലിച്ചുകൊണ്ടാകും ചടങ്ങുകള്‍. ഇതു ഭക്‌തര്‍ക്കു കാണാനായി അയോധ്യയിലുടനീളം കൂറ്റന്‍ സി.സി.ടിവി സ്‌ക്രീനുകള്‍ സ്‌ഥാപിക്കും. 40 കിലോഗ്രാം വെള്ളി ഇഷ്‌ടിക സ്‌ഥാപിച്ചുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാസ്‌ഥാപനം നിര്‍വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button