KeralaLatest NewsNews

തിരുവനന്തപുരം കേന്ദ്രീകരിച്ച് കള്ളക്കടത്ത് സംഘം : സംഘത്തിന് ഒത്താശ ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ : സെറീന ഷാജിയുടെ കേസ് പുറത്തേയ്ക്ക് വന്നപ്പോള്‍ ഞെട്ടിയത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം : തിരുവനന്തപുരം കേന്ദ്രീകരിച്ച് കള്ളക്കടത്ത് സംഘം . സംഘത്തിന് ഒത്താശ ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ . തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വര്‍ഷം മുമ്പ് നടന്ന സമാന സംഭവത്തിലെ പ്രതി സെറീന ഷാജിയുടെ കേസ് പുറത്തേയ്ക്ക് വന്നപ്പോള്‍ ഞെട്ടിയത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. 2019 മേയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.5 കോടി രൂപയുടെ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടികൂടിയത്. ദുബായില്‍ നിന്നു മസ്‌കത്ത് വഴിവന്ന വിമാനത്തില്‍ 25 ബിസ്‌കറ്റുകളായി ഹാന്‍ഡ് ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

read also : വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ തയ്യാറാക്കുന്ന മാഫിയ , സ്വപ്നാ സുരേഷിന്റെ സർട്ടിഫിക്കറ്റിന്‌ പിന്നാലെ പോയപ്പോൾ അറിഞ്ഞത് വൻ വ്യാജസർട്ടിഫിക്കറ്റ് റാക്കറ്റിനെ

കേസില്‍ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടായിരുന്ന എസ്.പി. രാധാകൃഷ്ണന്‍ കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം (കൊഫെപോസ) ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്. സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ‘ഗോള്‍ഡ് സിന്‍ഡിക്കറ്റ്’ പ്രവര്‍ത്തിച്ചെന്ന് ഡിആര്‍ഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതായും ഒരു വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഡിആര്‍ഐ കണ്ടെത്തി

ഗോള്‍ഡ് സിന്‍ഡിക്കറ്റി’ന്റെ സഹായത്തോടെയാണ് നയതന്ത്ര പാഴ്‌സല്‍ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം. ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയതിന് പറവൂര്‍ സെമിനാരിപ്പടി ആലിമിറ്റത്ത് സെറീന ഷാജി, തിരുമല സ്വദേശി സുനില്‍ കുമാര്‍ എന്നിവരെയാണ് ഡിആര്‍ഐ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണന്‍, മുഖ്യ സൂത്രധാരനും തിരുവനന്തപുരം നഗരത്തിലെ അഭിഭാഷകനുമായ ബിജു മനോഹരന്‍, ബിജുവിന്റെ ഭാര്യ വിനീത തുടങ്ങിയവരിലേക്കാണ് അന്ന് അന്വേഷണം നീണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button