KeralaLatest News

ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം, ഇത്തവണ ബോച്ചേ കുടുങ്ങുമോ?

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. സെൻട്രൽ എസിപി ജയകുമാറിന്റെ മേൽനോട്ട ചുമതലയിൽ സെൻട്രൽ സിഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുക. അന്വേഷണ സംഘത്തിൽ സൈബർ സെൽ അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ ചോ​ദ്യം ചെയ്യാനായി നോട്ടീസ് നൽകി വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിലും അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതുസംബന്ധിച്ച് ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.

അതിനിടെ ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില രം​ഗത്തെത്തി. ഹണി റോസിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നായിരുന്നു ഫറ ഷിബിലയുടെ പ്രതികരണം. അതേസമയം, സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.ഹണി റോസിന്റെ പ്രവർത്തികൾ അത്ര നിഷ്കളങ്കമല്ലെന്നാണ് ഫറ ഷിബില പറയുന്നത്. എന്നാൽ, ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും ഫറ ഷിബില പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button