KeralaLatest News

ഗിന്നസ് നൃത്തപരിപാടി: ദിവ്യ ഉണ്ണിക്കെതിരെ അന്വേഷണം, പണപ്പിരിവ് നടത്തിയ അക്കൗണ്ടുകൾ പരിശോധിക്കും

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്ത പരിപാടിയിൽ പണപ്പിരിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. സംഘാടകർ ആയ മൃദംഗ വിഷന്റെ കണക്കുകൾ പരിശോധിച്ചു വരികയാണ്. പണം എത്തിയ അക്കൗണ്ടുകൾ കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്.

ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണമുണ്ടാകും. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക. അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി പങ്കെടുത്തവർ ആരോപിച്ചിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് സംഘാടകർക്ക് എതിരെയുളള ആരോപണം. കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. പരിപാടിയുടെ പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു.

സംഘടനത്തിലെ പിഴവിനെതിരെയും പണ പിരിവു നടത്തിയതിനും മൃദം​ഗ വിഷനെതിരെ കേസുണ്ട്. ആരോപണങ്ങൾ വ്യാ​ജമെന്ന് പറഞ്ഞ മൃദം​ഗ വിഷൻ പ്രൊപ്രൈറ്റർ എം.നികോഷ് കുമാർ പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നതെന്നാണ് അറിയിച്ചത്. പരിപാടിയിൽ നിന്ന് ആകെ മൂന്നര കോടി രൂപ സമാഹരിച്ചു. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് മൂന്നര കോടി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. അതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. അധികമായി 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി തങ്ങൾക്ക് അറയില്ലെന്നും നൃത്താദ്ധ്യാപകരാണ് അത് കൈകാര്യം ചെയ്തതെന്നും ആണ് നികോഷ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button