Latest NewsNewsInternational

കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലുള്ള ചൈനയുടെ അവകാശവാദത്തിനു പിന്നില്‍ ആരും കണ്ടിട്ടില്ലാത്ത അതിമാനുഷികനായ യതി എന്ന ഹിമ മനുഷ്യനെ ചൈനയ്ക്ക് സ്വന്തമാക്കാന്‍

തിമ്പു : കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലുള്ള ചൈനയുടെ അവകാശവാദത്തിനു പിന്നില്‍ ആരും കണ്ടിട്ടില്ലാത്ത അതിമാനുഷികനായ യതി എന്ന ഹിമ മനുഷ്യനെ ചൈനയ്ക്ക് സ്വന്തമാക്കാന്‍ . അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിക്കല്‍ പോലും ഉയര്‍ന്നു വന്നിട്ടില്ലാത്ത കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലുള്ള അവകാശവാദത്തിനു പിന്നില്‍ യതി ആണെന്ന് രഹസ്യ റിപ്പോര്‍ട്ട്. ജൂണ്‍ 2-3 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) കൗണ്‍സില്‍ യോഗത്തിലാണ് ഭൂട്ടാനെ ഞെട്ടിച്ച് സാക്തങ് വന്യജീവി സങ്കേതത്തിനു മേല്‍ ചൈന അവകാശവാദം ഉന്നയിച്ചത്. ചൈനയുടെ ഈ നീക്കത്തെ എതിര്‍ത്തു ഭൂട്ടാന്‍ ഉടന്‍തന്നെ രംഗത്തെത്തിയിരുന്നു. ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ് സാക്തങ് വന്യജീവി സങ്കേതമെന്നും ചൈനയുമായി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിക്കല്‍പ്പോലും ഇതു കടന്നുവന്നിട്ടില്ലെന്നും ഭൂട്ടാന്‍ വ്യക്തമാക്കി

Read also : ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം

ഭൂട്ടാനുമായി കൊമ്പുകോര്‍ക്കാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യ അതീവ ജാഗ്രതയോടെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ഭൂട്ടാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ ‘ഒത്തുതീര്‍പ്പു വ്യവസ്ഥ’യുമായി ചൈന മുന്നോട്ടു വന്നിരിക്കുന്നത്

സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജീവിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ആദ്യത്തെ വന്യജീവി സങ്കേതമാണ് സാക്തങ് വന്യജീവി സങ്കേതം. നേപ്പാളിലെയും ടിബറ്റിലേയും നാടോടിക്കഥകളിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന മഞ്ഞില്‍ വസിക്കുന്ന ഭീമാകാരരൂപിയായ യതി ഈ വന്യജീവി സങ്കേതത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടാണ് വിശ്വാസം. മെഹ്‌ടെഹ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ഈ ജീവിക്ക് ബിഗ്ഫൂട്ട് എന്നും വിളിപ്പേരുണ്ട്. മിഗോയി എന്നും ഈ ജീവി അറിയപ്പെടുന്നു

പകുതി മനുഷ്യനും പകുതി മൃഗവും എന്നു വാമൊഴികളില്‍ പറയുന്ന യതി യഥാര്‍ഥ്യത്തില്‍ ഉണ്ടോ എന്നതില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ഹിമാലയന്‍ മഞ്ഞുമലകളിലും സൈബീരിയ, മധ്യപൂര്‍വേഷ്യ തുടങ്ങിയ ഇടങ്ങളിലും യതിയെ കണ്ടതായി പലരും പറയുന്നു. യതിയുടേതെന്നു വിശ്വസിച്ചിരുന്ന അസാധാരണ വലിപ്പുള്ള ഫോസിലുകളില്‍ പലതും അസാധാരണ വലുപ്പമുള്ള ഹിമക്കരടികളുടേതാണ് ചില അവസരങ്ങളില്‍ ശാസ്ത്രീയമായി കണ്ടെത്തിയിരുന്നുവെങ്കിലും യതിയുടെ അസ്ഥിത്വം സത്യമാണെന്നു ഈ മേഖലകളില്‍ ഉള്ളവര്‍ വിശ്വസിക്കുന്നു. ഹിമാലയത്തില്‍ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരില്‍ ചിലര്‍ യതിയെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. 1997 ല്‍ ഇറ്റലിയില്‍ നിന്നുള്ള പര്‍വതാരോഹകന്‍ റെയ്‌നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായി അവകാശപ്പെട്ടതും വാര്‍ത്തയായിരുന്നു.

നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം ഹിമ മനുഷ്യന്‍ അഥവാ യതിയുടേത് എന്നു കരുതുന്ന വലിയ കാല്‍പ്പാട് കണ്ടതായി ഇന്ത്യന്‍ സേന ഔദ്യോഗിക ട്വിറ്ററില്‍ അവകാശപ്പെട്ടിരുന്നു. മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രവും ഇതോടൊപ്പം ട്വിറ്ററില്‍ നല്‍കിയിരുന്നു. 2019 ഏപ്രില്‍ ഒന്‍പതിന് സൈന്യത്തിന്റെ പര്‍വതാരോഹക സംഘം ഈ കാല്‍പ്പാട് കണ്ടതെന്നും ട്വിറ്ററില്‍ പറയുന്നു. ‘ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലു-ബാരുണ്‍ നാഷനല്‍ പാര്‍ക്കിനു സമീപം കണ്ടെന്നായിരുന്നു അവകാശവാദം. ഭൂട്ടാനില്‍ എക്കാലത്തും ഇഷ്ടസങ്കല്‍പമായിരുന്നു യതി. യതിയുടെ ബഹുമാനാര്‍ത്ഥം ഭൂട്ടാന്‍ ഒരു യതി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button