ന്യൂഡല്‍ഹി: ഭൂട്ടാനുള്ളില്‍ നുഴഞ്ഞുകയറി അവിടെ തങ്ങളുടെ പൗരന്മാര്‍ക്കു താമസമൊരുക്കി ചൈന. ദോക്കാലാമില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണു ചൈനീസ് കൈയേറ്റം. നാമമാത്ര സേനയുള്ള ഭൂട്ടാന്‍, അതിര്‍ത്തി സംരക്ഷണത്തിന് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
ദോക്കാലാം മേഖലയില്‍ ഗ്രാമം സ്‌ഥാപിച്ചെന്നായിരുന്നു ആദ്യം ചൈനയുടെ അവകാശവാദം. പിന്നീട് ചൈനയിലെ ന്യൂസ് ചാനലായ സി.ജി.എന്‍. ന്യൂസ് യഥാര്‍ഥ ലൊക്കേഷന്‍ പുറത്തുവിടുകയായിരുന്നു. ഈ ചിത്രത്തിന്റെ അടിസ്‌ഥാനത്തില്‍ രണ്ടു കിലോമീറ്ററോളം ചൈന നുഴഞ്ഞുകയറിയതായി വ്യക്‌തമാണ്.
read also: ഡിഎംകെ എംഎൽഎ മുന്‍ മന്ത്രിയുമായ വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അബോധാവസ്ഥയിൽ ഐ.സി.യുവില്‍
ഈ സാഹചര്യത്തില്‍ ചൈനീസ് നീക്കത്തെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.നേരത്തെ ദോക്കാലാമില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞിരുന്നു. ഇതിന്റെ പേരിലുള്ള സംഘര്‍ഷം മാസങ്ങളോളം നീണ്ടിരുന്നു.
Post Your Comments