ഹൈദരാബാദ്: വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയില്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ കൂടി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെ
‘നാഗലാന്‍ഡിലെ ഏഴ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും, മണിപ്പൂരിലെ ആറ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും, അസമിലെ 23 ജില്ലകളില്‍ നിന്നും പൂര്‍ണ്ണമായും, ഒരു ജില്ലയില്‍ നിന്നും ഭാഗികമായും അഫ്‌സ്പ പിന്‍വലിക്കാന്‍ സാധിച്ചു. 50 വര്‍ഷമായി തുടരുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അസം, മേഘാലയ സര്‍ക്കാരുകള്‍ തമ്മില്‍ ചരിത്രപരമായ കരാറിലെത്തി. ഇതിന് മുന്‍കൈ എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചു’, അമിത് ഷാ പറഞ്ഞു.
Post Your Comments