Latest NewsNewsInternational

ഇന്ത്യയ്‌ക്കെതിരെ ചൈന ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ് : ഇന്ത്യയ്ക്കെതിരെ ചൈന ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെയാണ് ചൈനീസ് സെനികര്‍ ‘ലേസര്‍ ആയുധങ്ങള്‍’ പ്രയോഗിച്ചതെന്ന് വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. നവംബര്‍ 11 ന് സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രോഗ്രാമിലാണ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫ് ഡെപ്യൂട്ടി ഡീന്‍ ജിന്‍ കാന്റോങ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മാരകമായ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

Read Also : തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ട്, അവരാണ് തീവ്രവാദത്തിന് വളംവെച്ചു കൊടുക്കുന്നത്…. പാകിസ്ഥാനെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിഡിയോ പുറത്തുവന്നതോടെ ട്വിറ്ററിലും വെയ്‌ബോയിലും നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൈനികര്‍ ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ പ്രതിരോധിക്കാനായി ചൈനീസ് സൈന്യം ‘ഉയര്‍ന്ന ഊര്‍ജ്ജമുള്ള, നൂതന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചു’ എന്നാണ് കാന്റോങ് അവകാശപ്പെടുന്നത്. എന്നാല്‍, നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനീസ് സേന പരമ്പരാഗത ആയുധങ്ങള്‍ പ്രയോഗിച്ചു എന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button